നടിയും മോഡലുമായ ചാള്‍ബി ഡീന്‍ അന്തരിച്ചു. ബാക്ടീരിയ സെപ്‌സിസ് മൂലമാണ് ചാള്‍ബി ഡീന്‍ മരിച്ചതെന്നാണ് റിപ്പോർട്ട്. 2010ല്‍ ‘സ്പഡ്’ എന്ന സിനിമയിലൂടെയാണ് നടി വെളിത്തിരയിലെത്തുന്നത്. ‘ക്യാപ്‌നോസൈറ്റോഫാഗ’ എന്നറിയപ്പെടുന്ന ബാക്ടീരിയ ബാധിച്ചതിനെ തുടര്‍ന്നാണ് നടിക്ക് ബാക്ടീരിയല്‍ സെപ്‌സിസ് ഉണ്ടായതെന്ന് വിദഗ്ദ്ധ പരിശോധനയില്‍ കണ്ടെത്തിയത്.
സിഎഫ്ഡിസിപിയുടെ (സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍) അഭിപ്രായത്തില്‍ ഈ ബാക്ടീരിയകള്‍ സാധാരണയായി മനുഷ്യൻ, നായ്ക്കള്‍, പൂച്ചകള്‍ എന്നിവയുടെ വായില്‍ ആണ് കാണപ്പെടുന്നത്. പക്ഷേ ചില സാഹചര്യങ്ങളില്‍ അണുബാധ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഡീനിന്റെ അണുബാധയ്ക്ക് കാരണമായത് എന്താണെന്ന് വ്യക്തമല്ല.
ഈ വര്‍ഷത്തെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ പുരസ്‌കാരം നേടുകയും രണ്ട് ഗോള്‍ഡന്‍ ഗ്ലോബുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്ത റൂബന്‍ ഓസ്റ്റ്‌ലണ്ടിന്റെ ‘ട്രയാംഗിള്‍ ഓഫ് സാഡ്‌നെസ്’ ആയിരുന്നു നടിയുടെ ഏറ്റവും പുതിയ സിനിമ.
Read Also:- സിപിഎം എൽസി സെക്രട്ടറി സുനിലിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയെ പിടികൂടി
തിരുവനന്തപുരത്ത് നടന്ന 27മത് ഐഎഫ്എഫ്‌കെയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ‘സ്പഡ് 2: ദി മാഡ്‌നെസ് കണ്ടിന്യൂസ്’, ‘ബ്ലഡ് ഇന്‍ ദി വാട്ടര്‍’, ‘ഡോണ്ട് സ്ലീപ്പ്’, ‘ആന്‍ ഇന്റര്‍വ്യൂ വിത്ത് ഗോഡ്’, ‘പോര്‍ഹോള്‍’ എന്നിവയാണ് ഡീനിന്റെ മറ്റ് ചിത്രങ്ങൾ.
Post Your Comments