KeralaLatest NewsNews

പാര്‍ട്ടി നയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കും: പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്നറിയിപ്പ്

അനധികൃത ഇടപാടുകളും ധനസമ്പാദനവും ലഹരി ഉപയോഗവും മുതല്‍ പീഡനക്കേസുകള്‍ വരെ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങള്‍ പലത് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറി നിലപാട് കടുപ്പിച്ചത്

തിരുവനന്തപുരം: പാര്‍ട്ടി നയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചാല്‍ മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കുമെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: അല്‍ഷിമേഴ്‌സ് തടയാൻ എയ്‌റോബിക്‌സ് വ്യായാമം!

അനധികൃത ഇടപാടുകളും ധനസമ്പാദനവും ലഹരി ഉപയോഗവും മുതല്‍ പീഡനക്കേസുകള്‍ വരെ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങള്‍ പലത് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറി നിലപാട് കടുപ്പിച്ചത്.

‘തുടര്‍ ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു ഇടപെടലും ഇനി വച്ചു പൊറുപ്പിക്കില്ല. കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ ഉറച്ചുനിന്ന് രാഷ്ട്രീയപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകണം. ജനങ്ങള്‍ അംഗീകരിക്കാത്ത ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. ഇത്തരം പ്രവണതകളെ ഓരോ ഘട്ടത്തിലും ഇടപെട്ട് തിരുത്തും. വെള്ളം കടക്കാത്ത അറകളുള്ള കമ്പാര്‍ട്ട്‌മെന്റല്ല സിപിഎം’, എം.വി ഗോവിന്ദന്‍ തുടര്‍ന്ന് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button