Latest NewsCinemaNews

നടി മീര നന്ദനെതിരെ വീണ്ടും സൈബര്‍ ആക്രമണം

നടി മീര നന്ദനെതിരെ വീണ്ടും സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസം താരം പങ്കുവച്ചൊരു വീഡിയോയ്‌ക്കെതിരെയാണ് കടുത്ത സദാചാര ആക്രമണം അരങ്ങേറിയത്. ലുലുമാളിലെ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനെക്കുറിച്ച് മീര നന്ദന്‍ ഒരു പ്രൊമോഷണല്‍ വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോയില്‍ താരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കമാണ് സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളെ ചൊടിപ്പിച്ചത്.

പാന്റ് ആദ്യം ഇടുക അല്ലെങ്കില്‍ രാത്രിയിലെ പരിപാടി വേറെ ആയിരിക്കും, മോളെ മീര നന്ദന്‍ മോള്‍ക്ക് ഞാന്‍ അങ്ങോട്ടു 15 ദിര്‍ഹം തരാം ഒരു സൗസര്‍ വാങ്ങി ഇടു, അവിടെ ചെന്ന് ജീന്‍സോ സാരിയോ മേടിക്ക്, ശുശു ചേച്ചി പാന്റ് പാന്റ്, നിങ്ങളുടെ പ്രൈവസി ആയിരിക്കാം പക്ഷെ കാണുമ്പോള്‍ വളരെ കഷ്ടം തോന്നുന്നു, പഴയ മീര പോയി അല്ലെ. എല്ലാം കാശിനു വേണ്ടി, എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.

അതേസമയം, സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ട് താരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്. സദാചാര പോലീസ് ആകാതെ മലയാളികളെ. അവര്‍ക്ക് ഇഷ്ടമുള്ള വേഷം അവര്‍ ധരിച്ചോട്ടെ നിങ്ങളുടെ ചെലവില്‍ ഒന്നും അല്ലല്ലോ എന്നാണ് താരത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

Read Also:- ‘നിങ്ങൾ കോർപ്പറേറ്റിനെ ക്ഷണിക്കുമ്പോൾ പ്രശ്‌നമില്ല, കേന്ദ്രം സ്വീകരിച്ചാൽ അംബാനിക്കും അദാനിക്കും എന്നാരോപിക്കും’- നിർമല

ഇതാദ്യമായിട്ടല്ല മീര നന്ദനെതിരെ സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണം നടക്കുന്നത്. നേരത്തേയും താരത്തിന്റെ വസ്ത്രത്തെ ചൊല്ലിയായിരുന്നു സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം. എന്നാല്‍, ആക്രമണങ്ങളില്‍ തളരാതെ തനിക്ക് ഇഷ്ടമുള്ളത് ധരിക്കുന്നത് തുടരുകയാണ് മീര നന്ദന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button