ന്യൂഡല്‍ഹി: ചൈനയില്‍ പടര്‍ന്നു പിടിച്ച ബിഎഫ്.7 വകഭേദത്തെക്കുറിച്ച് ഇന്ത്യയിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെനറ്റിക്‌സ് ആന്‍ഡ് സൊസൈറ്റി ഡയറക്ടര്‍ രാകേഷ് മിശ്ര. ബിഎഫ്.7 ഒമിക്രോണിന്റെ ഉപ വകഭേദമാണ്. നിലവിലെ വ്യാപനശേഷിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമെല്ലാം എല്ലാ അര്‍ത്ഥത്തിലും നല്ലതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ശങ്കര്‍ മോഹന്‍ നടത്തിയ ജാതീയ വിവേചനത്തില്‍ പ്രതികരണവുമായി നടൻ ജഗദീഷ്
‘ഇന്ത്യയില്‍ കൊറോണയുടെ വിവിധ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചൈനയില്‍ അങ്ങനെയല്ല. ബിഎഫ്.7ഒമിക്രോണിന്റെ ഉപ വകഭേദമാണ്. ചെറിയ മാറ്റങ്ങള്‍ ഒഴിച്ചാല്‍, ഈ വകഭേദം ഒമിക്രോണിന് സമാനമാണ്. വലിയ വ്യത്യാസങ്ങളില്ല. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഈ സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുള്ളവരാണ്. അതിനാല്‍ തന്നെ അത്ര ആശങ്കപ്പെടേണ്ട സാഹചര്യമില്ല’, അദ്ദേഹം വ്യക്തമാക്കി.
വാക്സിനുകളിലൂടെ ഭൂരിഭാഗം പേരും പ്രതിരോധശേഷി നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിലവിലുള്ള വാക്സിനുകള്‍ ഒമിക്രോണിനേയും അതിന്റെ വകഭേദങ്ങളേയും തടയുന്നതില്‍ ഫലപ്രദമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്ത്യയിലെ ആശുപത്രികളില്‍ അധികം രോഗികള്‍ പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments