കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പുഴയുടെ തീരങ്ങളെ സംരക്ഷിക്കാനൊരുങ്ങി കയർഫെഡ്. റിപ്പോർട്ടുകൾ പ്രകാരം, പുഴയുടെ തീരങ്ങൾ കയർ ഭൂവവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന ‘നഗരസഞ്ജയ’ പദ്ധതിയുടെ നടത്തിപ്പ് ചുമതലയാണ് കയർഫെഡിന് ലഭിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും, ജില്ലാ മണ്ണ് ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുക. കയർ ഭൂവസ്ത്ര നിർമ്മാണത്തിന് 40 ലക്ഷം രൂപയുടെ ഓർഡറാണ് ലഭിച്ചിരിക്കുന്നത്.
അഞ്ചരക്കണ്ടി പുഴയുടെ തീരങ്ങൾ കയർ ഭൂവസ്ത്രം മുളയാണി ഉപയോഗിച്ച് വിതാനിച്ച ശേഷം സ്ഥലത്തിന് യോജിച്ച പുല്ല് നടുന്നതാണ് പദ്ധതി. പരിചയസമ്പന്നരായ ജീവനക്കാരെയാണ് ഈ പദ്ധതി നടപ്പാക്കാൻ നിയോഗിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയ്ക്ക് പുറമേ, കാസർകോട്, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ എംജിഎൻആർജിഎസ് മുഖാന്തരം കയർഫെഡിന്റെ നേതൃത്വത്തിൽ കയർ ഭൂവസ്ത്രം വിതരണം ചെയ്യുന്നുണ്ട്.
Post Your Comments