Latest NewsNewsBusiness

വാട്സ്ആപ്പ്: നവംബറിൽ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ടു

ഏറ്റവും പുതിയ റിപ്പോർട്ടിൽ നവംബർ 1 മുതൽ 30 വരെയുള്ള വിവരങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്

നവംബർ മാസത്തിൽ ഇന്ത്യയിൽ നിരോധിച്ച അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇന്ത്യയിലെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ച്, 37,16,000 അക്കൗണ്ടുകൾക്കാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നിരോധനം ഏർപ്പെടുത്തിയത്. നവംബറിൽ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് 946 പരാതികളാണ് വാട്സ്ആപ്പിന് ലഭിച്ചത്. ഇവയിൽ 74 കേസുകൾക്ക് നടപടി സ്വീകരിച്ചിട്ടുണ്ട്.

പുതുക്കിയ ഐടി നിയമങ്ങൾ പ്രകാരം, 50 ലക്ഷത്തിലധികം ഉപയോക്താക്കൾ ഉള്ള പ്രധാന ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം. ഇതിന്റെ ഭാഗമായാണ് വാട്സ്ആപ്പ് കണക്കുകൾ പുറത്തുവിടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടിൽ നവംബർ 1 മുതൽ 30 വരെയുള്ള വിവരങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ, നവംബറിൽ നിരോധനം ഏർപ്പെടുത്തിയ അക്കൗണ്ടുകളുടെ എണ്ണം കൂടുതലാണ്.

Also Read: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ജനുവരി 1 വരെ നീട്ടി അബുദാബി

വാട്സ്ആപ്പിലെ ‘റിപ്പോർട്ട്’ എന്ന ഫീച്ചറിലൂടെയാണ് അക്കൗണ്ടുകൾ നിരോധിക്കുന്നത്. ഈ ഫീച്ചറിലൂടെ ലഭിച്ച നെഗറ്റീവ് ഫീഡ്ബാക്കുകൾ ഉപഭോക്താക്കളുടെ പ്രതികരണമായാണ് വാട്സ്ആപ്പ് വിലയിരുത്തുന്നത്. അതേസമയം, 98 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടോമേറ്റഡ്, ബൾക്ക് മെസേജിംഗിന്റെ അനധികൃത ഉപയോഗം മൂലമാണെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button