KeralaLatest NewsNews

ബഫര്‍സോണ്‍, സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്താന്‍ വ്യാപകശ്രമം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ വ്യാപകശ്രമമെന്ന് മുഖ്യമന്ത്രി. ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ബഫര്‍സോണ്‍ വിഷയത്തില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉറപ്പ് നല്‍കി.

Read Also:ടെലികോം വിപണിയിൽ വീണ്ടും ചുവടുറപ്പിച്ച് ജിയോ, ഒക്ടോബറിലെ കണക്കുകൾ പുറത്തുവിട്ട് ട്രായ്

‘ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ബഫര്‍സോണില്‍നിന്ന് ഒഴിവാക്കണം എന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണ്. എല്ലാം ചേര്‍ത്തുതന്നെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജനവാസമേഖലകള്‍ കൃത്യമായി അടയാളപ്പെടുത്തി ഭൂപടം ഉള്‍പ്പെടെ ഹാജരാക്കും’, മുഖ്യമന്ത്രി പറഞ്ഞു.

ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെയും മുഖ്യമന്ത്രി തുറന്നുകാട്ടി. ‘രണ്ടാം യു.പി.എ സര്‍ക്കാരാണ് ബഫര്‍ സോണ്‍ പ്രഖ്യാപനം നടത്തിയത്. അന്ന് ജയറാം രമേശ് കടുത്ത നിര്‍ബന്ധബുദ്ധി കാട്ടിയിരുന്നു. 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ബഫര്‍സോണ്‍ വിഷയത്തില്‍ മൂന്ന് ഉപസമിതികള്‍ ഉണ്ടാക്കി. വി.ഡി സതീശനും ടി.എന്‍ പ്രതാപനും അടക്കമുള്ളവരായിരുന്നു അവയെ നയിച്ചത്’, മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button