Latest NewsNewsTechnology

ടെലികോം വിപണിയിൽ വീണ്ടും ചുവടുറപ്പിച്ച് ജിയോ, ഒക്ടോബറിലെ കണക്കുകൾ പുറത്തുവിട്ട് ട്രായ്

രാജ്യത്തെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണത്തിൽ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്

രാജ്യത്ത് ഒക്ടോബർ മാസത്തെ വരിക്കാരുടെ കണക്കുകൾ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഇത്തവണ ടെലികോം വിപണിയിൽ വീണ്ടും ചുവടുറപ്പിച്ചത് റിലയൻസ് ജിയോയാണ്. പുതിയ കണക്കുകൾ പ്രകാരം, 31 ദിവസത്തിനിടെ 14.14 ലക്ഷം വരിക്കാരെയാണ് ജിയോ പുതുതായി ചേർത്തത്. എയർടെൽ 8.05 ലക്ഷം വരിക്കാരെ അധികമായി ചേർത്തിട്ടുണ്ട്. അതേസമയം, വോഡഫോൺ- ഐഡിയക്ക് ഇത്തവണയും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഏകദേശം 35.09 ലക്ഷം വരിക്കാരെയാണ് വോഡഫോൺ- ഐഡിയക്ക് നഷ്ടമായത്. കൂടാതെ, ബിഎസ്എൻഎല്ലിന് 5.19 ലക്ഷം വരിക്കാരെ നഷ്ടമായിട്ടുണ്ട്

രാജ്യത്തെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണത്തിൽ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. സെപ്തംബർ അവസാനത്തിലെ 114.5 കോടിയിൽ നിന്ന് ഒക്ടോബർ അവസാനത്തോടെ 114.36 കോടിയായാണ് കുറഞ്ഞത്. അതേസമയം, വയർലൈൻ വരിക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്തംബർ അവസാനത്തിലെ 2.64 കോടിയിൽ നിന്ന് ഒക്ടോബർ അവസാനത്തോടെ 2.82 കോടിയായാണ് വരിക്കാരുടെ എണ്ണം വർദ്ധിച്ചത്.

Also Read: തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ വീതം ധനസഹായം: വിശദീകരണവുമായി കേന്ദ്രം

നിലവിൽ, ടെലികോം വിപണിയുടെ 36.5 ശതമാനം വിഹിതം റിലയൻസ് ജിയോയുടെ കൈകളിലാണ്. എയർടെൽ 31.92 ശതമാനം വിഹിതമാണ് കരസ്ഥമാക്കിയത്. വോഡഫോൺ- ഐഡിയ വിപണി വിഹിതത്തിന്റെ 21.48 ശതമാനവും, ബിഎസ്എൻഎൽ 9.52 ശതമാനവുമാണ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button