Latest NewsNewsIndia

പുതിയ കോവിഡ് വകഭേദം, പാര്‍ലമെന്റില്‍ മാസ്‌ക് ധരിച്ച് പ്രധാനമന്ത്രിയും എം.പിമാരും

ന്യൂഡല്‍ഹി: പുതിയ കൊവിഡ് വകഭേദങ്ങള്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പാര്‍ലമെന്റിനുള്ളില്‍ മാസ്‌ക് ധരിച്ച് പ്രധാനമന്ത്രിയും എംപിമാരും. കൊവിഡ് രോഗവ്യാപനം കണക്കിലെടുത്ത് മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ രാജ്യത്ത് വീണ്ടും കര്‍ശനമാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇന്ന് പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ക്കായി ഭൂരിഭാഗം അംഗങ്ങളും മാസ്‌ക് ധരിച്ചെത്തിയത്.

Read Also: വാട്സ്ആപ്പ്: നവംബറിൽ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ടു

സഭാ നടപടികള്‍ക്ക് മുമ്പായി എല്ലാ അംഗങ്ങളും മാസ്‌ക് ധരിക്കണമെന്ന് ലോക്സഭാ എംപി ഓം ബിര്‍ല നിര്‍ദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരെല്ലാം സഭാ നടപടികളില്‍ മാസ്‌ക് ധരിച്ചാണ് പങ്കെടുത്തത്. രാജ്യസഭയിലും ഇന്ന് ഭൂരിഭാഗം അംഗങ്ങളും മാസ്‌ക് ധരിച്ചാണ് എത്തിയത്.സഭയിലെത്തിയ സന്ദര്‍ശകരും സുരക്ഷാ ജീവനക്കാരും മാസ്‌ക് ധരിച്ചിരുന്നു.

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ വരാനിരിക്കെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ രാജ്യത്ത് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചേക്കുമെന്നാണ് സൂചനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button