മുഖത്ത് ഐസ് വയ്ക്കുന്നത് മായാജാലങ്ങൾ കാട്ടുമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം അവകാശപ്പെടുന്നത്. നമ്മിൽ പലരും ഇത് പരീക്ഷിച്ചിട്ടുമുണ്ട്. പക്ഷേ ഇത് യഥാർത്ഥത്തിൽ ഗുണകരമാണോ എന്നതാണ് ചോദ്യം.
പലരും അവകാശപ്പെടുന്നത് പോലെ ഐസ് പായ്ക്ക് മുഖത്ത് മായാജാലമൊന്നും സൃഷ്ടിക്കില്ലെങ്കിലും ചില ഗുണങ്ങളുണ്ട്.
കൺതടങ്ങളിലെ വീക്കം അകറ്റാൻ ഐസ് വയ്ക്കുന്നത് നല്ലതാണ്. മുഖത്ത് ഐസ് ഉരയ്ക്കുന്നത് താത്കാലികമായി മുഖത്തെ സുഷിരങ്ങളുടെ വ്യാസം കുറയ്ക്കാൻ സഹായിക്കും.
എന്നാൽ ഐസ് നേരിട്ട് മുഖത്ത് വയ്ക്കാൻ പാടില്ല. ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞ് വേണം ഐസ് വയ്ക്കാൻ. ഐസ് ക്യൂബ് നീക്കിക്കൊണ്ടേയിരിക്കണം. രാവിലെയാണ് ഐസ് വയ്ക്കാൻ ഏറ്റവും നല്ല സമയം.
Post Your Comments