ഗാഡ്ജറ്റ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഉൽപ്പന്നങ്ങളിൽ ഒന്നാണ് സ്മാർട്ട് വാച്ചുകൾ. ഇന്ത്യൻ വിപണിയിൽ നിരവധി ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്. അത്തരത്തിൽ കുറഞ്ഞ കാലയളവിനുള്ളിൽ ജനപ്രീതി നേടിയെടുത്ത സ്മാർട്ട് വാച്ച് നിർമ്മാതാക്കളാണ് Fire- Boltt. ഇത്തവണ Fire- Boltt- ന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ Fire- Boltt Tank ആണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
1.85 ഇഞ്ച് വലിപ്പമുള്ള എച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്. 240×280 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. ബ്ലൂടൂത്ത് കോളിംഗ് സപ്പോർട്ട് ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പരമാവധി ഏഴ് ദിവസം വരെയാണ് കമ്പനി ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നത്. ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകളുമായി എളുപ്പത്തിൽ കണക്ട് ചെയ്യാൻ സാധിക്കും.
Also Read: ചാവക്കാട് ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് പൊലീസ് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍
റീസെന്റ് കോൾ ലോഗുകൾ ദൃശ്യമാകുന്ന ഡയൽ പാഡും ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ ലെവൽ എന്നിവ അറിയാൻ സാധിക്കും. ഇവന്റ് റിമൈൻഡർ, കാൽക്കുലേറ്റർ, കോളുകൾ, എസ്എംഎസ്, ആപ് നോട്ടിഫിക്കേഷൻ തുടങ്ങി ഒട്ടനവധി ഫീച്ചറുകൾ ലഭ്യമാണ്. ഈ സ്മാർട്ട് വാച്ചുകളുടെ ഇന്ത്യൻ വിപണി വില 1,999 രൂപയാണ്.
Post Your Comments