Latest NewsNewsInternational

ചൈനയില്‍ കൊറോണ പടര്‍ന്നു പിടിക്കുന്നു, മൃതദേഹങ്ങള്‍ കുന്നുകൂടുന്നു: ആശങ്കയില്‍ ലോകാരോഗ്യ സംഘടന

ആശുപത്രികള്‍ ഉള്‍പ്പെടെ കൊറോണ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം

ജനീവ: ചൈനയില്‍ കൊറോണ രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ്. ചൈനയില്‍ വാക്സിനേഷന്‍ പ്രക്രിയ എത്രയും വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ: അവസരം കാത്ത് 405 താരങ്ങൾ!

‘ചൈനയിലെ നിലവിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. വലിയ രീതിയിലാണ് രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. രാജ്യത്ത് വാക്സിനേഷന്‍ നല്‍കുന്നത് വേഗത്തിലാക്കണം’, അദ്ദേഹം പറഞ്ഞു.

അപകടസാധ്യ കൂടിയവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്ന കാര്യത്തില്‍ ചൈന ശ്രദ്ധ കേന്ദ്രീകരിക്കണം. ആരോഗ്യ രംഗത്ത് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നത് തുടരുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നുവെന്നും’ ഗബ്രിയേസസ് പറഞ്ഞു. സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി 2020 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്ന രാജ്യമായിരുന്നു ചൈന. എന്നാല്‍ നവംബര്‍ അവസാനത്തോടെ ഇതില്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്.

ആശുപത്രികള്‍ ഉള്‍പ്പെടെ കൊറോണ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം. എന്നാല്‍ രോഗികളെ കുറിച്ചുള്ള യഥാര്‍ത്ഥ കണക്ക് പുറത്ത് വിടാന്‍ ചൈന ഇപ്പോഴും തയ്യാറായിട്ടില്ല. അതേസമയം ചൈനയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇന്ത്യയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ യാത്രക്കാരുടെ സ്രവ പരിശോധന കര്‍ശനമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button