മുംബൈ: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ തടയുന്നതിനായി കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കോവിഡ് 19 വൈറസ് പുറത്തുവിട്ടുവെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന രംഗത്ത്.
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ്,ഉൾപ്പെടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ കോവിഡ്19 കേസുകൾ വർദ്ധിച്ചുവരുന്ന, രാജ്യത്ത് മാരകമായ വൈറസ് പടരുന്നത് തടയാൻ ജാഗ്രത പാലിക്കാനും നടപടികൾ കൈക്കൊള്ളാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ശിവസേന മുഖപത്രം ‘സാമ്‌ന’ രംഗത്ത് വന്നത്.
ഭാരത് ജോഡോ യാത്രയ്ക്കിടെ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അല്ലെങ്കിൽ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ചിരുന്നു. പ്രതിരോധ കുത്തിവയ്പ് എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവൂ എന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പ് വരുത്തണമെന്നും മാണ്ഡവ്യ കത്തിൽ പറയുന്നു.
ദോഹ മെട്രോയിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കും: അറിയിപ്പുമായി ഖത്തർ
ഇതിന് പിന്നാലെ, ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലൂടെ മാണ്ഡവ്യയ്ക്ക് മറുപടിയുമായി രംഗത്ത് വന്നു. ‘ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയോ കാൽനടയാത്ര താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്യണമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. യാത്രയിൽ രാഹുൽ ഗാന്ധി100 ദിവസം പൂർത്തിയാക്കി. ഭാരത് ജോഡോ യാത്രയ്ക്ക് വൻതോതിൽ ജനപിന്തുണ ലഭിക്കുന്നു. നിയമത്തിലൂടെയോ ഗൂഢാലോചനയിലൂടെയോ സർക്കാരിന് ഈ യാത്ര തടയാൻ കഴിഞ്ഞില്ല, അതിനാൽ കേന്ദ്രസർക്കാർ ‘കോവിഡ്19′ വൈറസ് പുറത്തുവിട്ടതായി തോന്നുന്നു,’ സാമ്‌നയിലെ എഡിറ്റോറിയലിൽ പറയുന്നു.
‘ഭാരത് ജോഡോ യാത്രയുടെ തിരക്ക് കാരണം കോവിഡ് കേസുകൾ വർദ്ധിക്കുമെന്ന ഭയം ശരിയാണ്. എന്നാൽ മൂന്ന് വർഷം മുമ്പ്, കൊറോണ നാശം വിതച്ചപ്പോൾ, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ഗുജറാത്തിലേക്ക് ക്ഷണിക്കുകയും ലക്ഷക്കണക്കിന് ആളുകളെ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരുമിച്ചുകൂട്ടുകയും ചെയ്തത് നിങ്ങളായിരുന്നു,’ സാമ്‌നയിലെ എഡിറ്റോറിയലിൽ കൂട്ടിച്ചേർത്തു.
Post Your Comments