കൊച്ചി: 15.150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എറണാകുളം ആലുവ കീഴ്മാട് മുടക്കാലിൽ ടിബിൻ (30) ആണ് എടത്തല പൊലീസിന്‍റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. കാറിൽ പ്രത്യേക അറയിൽ മൂന്ന് കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾക്കായി വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. മയക്കുമരുന്ന് കച്ചവടം നടത്തുന്ന ടിബിനെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾ രാസലഹരി വിൽപ്പന നടത്തിയിരുന്നത്. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.പി ഷംസ്, ഇൻസ്പെക്ടർ പി.ജെ നോബിൾ, എസ്.ഐ കെ.കെ ഷെബാബ്, എ.എസ്.ഐമാരായ അബ്ദുൾ ജമാൽ, അബ്ദുൾ റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഐ.വി ബിനീഷ്, സി.പി.ഒ അനീഷ് തുടങ്ങിയവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
സംഘത്തിലെ യുവതി സിവിൽ ഏവിയേഷന്‍ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ മൂന്ന് മാസമായി യുവതിയുടെ വാടക വീട് കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു പൊലീസിന്‍റെ നടപടി.
Post Your Comments