ചെന്നൈ: ചൈനയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെങ്കിലും ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. ഏറ്റവും മികച്ച വാക്സിൻ കവറേജാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ട്രാക്ക് റെക്കോഡും ഇക്കാര്യത്തിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read Also: ഇൻസ്റ്റാഗ്രാമിലും റെക്കോർഡിട്ട് ഫുട്ബോളിന്റെ മിശിഹ, കൂടുതൽ വിവരങ്ങൾ അറിയാം
അതേസമയം, ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു. ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ രണ്ട് രോഗികൾക്കും ഒഡീഷയിൽ ഒരാൾക്കും ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളങ്ങളിൽ പരിശോധന നടത്തുന്നത്.
അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേർന്നിരുന്നു.
Post Your Comments