മുഖം ഇടയ്ക്കിടെ കഴുകാത്തത് കൊണ്ടാണ് മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. അതിനാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പലരും സോപ്പോ ഫേസ് വാഷോ ഉപയോഗിച്ച് ഇടയ്ക്കിടെ മുഖം കഴുകുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണോ? ഇങ്ങനെയാണോ ചെയ്യേണ്ടത്? ഒരു ദിവസം എത്ര തവണ വരെ മുഖം കഴുകാം? പരിശോധിക്കാം.
ചര്‍മ്മത്തിന്റെ സവിശേഷത അനുസരിച്ചാണ് മുഖം വൃത്തിയാക്കേണ്ടത്. വരണ്ട, സെന്‍സിറ്റിവായ ചര്‍മ്മമുള്ളവര്‍ ദിവസത്തില്‍ ഫേസ് വാഷ് ഉപയോഗിച്ച് വെറും ഒരു തവണ മാത്രം മുഖം കഴുകുന്നതാകും നല്ലത്. രാത്രി കിടക്കുന്നതിന് മുന്‍പ് മുഖം കഴുകിയിട്ട് കിടക്കാം.
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ രാവിലെയും രാത്രിയും മുഖം വൃത്തിയായി കഴുകണം. സമ്മിശ്ര ചര്‍മ്മമമുള്ളവര്‍ക്കും രാവിലെയും രാത്രിയും മുഖം കഴുകാം. നന്നായി മേയ്ക്കപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ രാവിലെയും രാത്രിയും മുഖം കഴുകിയിരിക്കണം.
ദിവസം രണ്ട് തവണയില്‍ കൂടുതല്‍ മുഖം കഴുകേണ്ടതില്ലെന്നാണ് വിദഗ്ധരുടെ ഉപദേശം. വേണമെന്നുണ്ടെങ്കില്‍ തണുത്ത വെള്ളം മുഖത്തൊഴിച്ച് തുണികൊണ്ട് നന്നായി ഒപ്പാം. രണ്ടിലധികം തവണ ഒരു കാരണവശാലും മുഖത്ത് സോപ്പ് ഉപയോഗിക്കരുത്. ഇത് ചര്‍മ്മത്തിലെ സ്വാഭാവികമായ ഈര്‍പ്പം നഷ്ടമാകാനും വിവിധ ചര്‍മ്മ പ്രശ്നങ്ങളുണ്ടാകാനും കാരണമാകും. വരണ്ട ചര്‍മ്മമുള്ളവര്‍ ഹൈഡ്രേറ്റിംഗ് ക്ലെന്‍സറുകളാണ് ഉപയോഗിക്കേണ്ടത്.
Post Your Comments