KeralaLatest NewsNews

ബഫർസോൺ: അന്തിമ റിപ്പോർട്ട് ഫിൽഡ് സർവേയ്ക്ക് ശേഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സ്വത്തിനും ജീവനോപാധികൾക്കും ഭീഷണി സൃഷ്ടിക്കുന്ന യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Read Also: ചൈനയില്‍ ചെറുനാരങ്ങയുടെ വില ഞെട്ടിക്കുന്നത്, ജനങ്ങള്‍ക്ക് ആവശ്യം ചെറുനാരങ്ങ

സുപ്രീംകോടതിയിൽ കേരളം നൽകിയ പുനപരിശോധന ഹർജിയുടെ ഹിയറിങ്ങിൽ എല്ലാ കാര്യങ്ങളും ബോധിപ്പിക്കും. ബഫർ സോൺ വിഷയത്തിൽ യുപിഎ കാലത്തെ പരിസ്ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ് കടും പിടുത്തം കാണിച്ചു. 2013 ജനുവരി 16 നാണ് സംസ്ഥാന വന്യജീവി ബോർഡിന്റെ ഉപസമിതി ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം ചേർന്നത്. ഉപസമിതിയിലെ അധ്യക്ഷന്മാർ എല്ലാവരും യുഡിഎഫ് നേതാക്കളായിരുന്നു. കേന്ദ്രം പറഞ്ഞ പത്ത് കിലോമീറ്റർ ബഫർ സോൺ എന്ന നിബന്ധന മാറ്റി പന്ത്രണ്ട് കിലോമീറ്റർ ബഫർ സോൺ വേണം എന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒടുവിൽ പന്ത്രണ്ട് കിലോമീറ്റർ വരെ ബഫർ സോണം വേണം എന്ന തീരുമാനമാണ് ഉമ്മൻ ചാണ്ടി സർക്കാർ സ്വീകരിച്ചത്. ജനവാസ മേഖലകളെ ഒഴിവാക്കി എങ്കിലും കോടതയിൽ സർക്കാർ രേഖകൾ നൽകിയില്ല. എന്നാൽ എൽഡിഎഫ് സർക്കാർ തുടക്കം മുതൽ ജനവാസ മേഖലകളെ ബഫർസോണിൽ നിന്നൊഴിവാക്കാനാണ് ശ്രമിച്ചത്. ബഫർ സോണിൽ കേന്ദ്രം ഇളവുകൾ നൽകിയത് സംസ്ഥാനങ്ങളുടെ സമ്മർദ്ദം മൂലമാണ് ഒരു കിലോമീറ്റർ വരെയാക്കി ബഫർ സോൺ നിജപ്പെടുത്തിയത് എൽഡിഎഫ് സർക്കാരാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Read Also: മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന ആദ്യ റോബോട്ടിക് കഫേ ഒരുങ്ങുന്നു, സവിശേഷതകൾ ഇവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button