Latest NewsKeralaNews

ചാവക്കാട് ഇലക്ട്രിക്കൽ കടയുടെ ഭിത്തി തുരന്ന് കവർച്ച; 17,000 രൂപ നഷ്ടമായി

തൃശ്ശൂർ: ചാവക്കാട് ഇലക്ട്രിക്കൽ കടയുടെ ഭിത്തി തുരന്ന് കവർച്ച. മേശയിൽ സൂക്ഷിച്ചിരുന്ന 17,000 രൂപ നഷ്ടമായി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചാവക്കാട് മണത്തല മുല്ലത്തറയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് കവർച്ച നടന്നത്.

ഇരട്ടപ്പുഴ സ്വദേശി ഉണ്ണിക്കേരൻ ശൈലന്‍റെ ഉടമസ്ഥതയിലുള്ളതാണ് കട. രാവിലെ കട തുറക്കാനെത്തിയ ഉടമയാണ് ചുവര്‍ തുരന്നിരിക്കുന്നത് കണ്ടെത്തിയത്. കടയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മേശ വലപ്പിലുണ്ടായിരുന്ന പതിനേഴായിരം രൂപ നഷ്ടപ്പെട്ടതായി ഉടമ പരാതി നല്‍കി. കെട്ടിടത്തിന്റെ പിൻവശത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്തു കയറിയത്. പിന്‍വശത്ത് പൊന്തക്കാടുകളായതിനാല്‍ കട തുരന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. കടയില്‍ നിന്നും സാധനങ്ങള്‍ നഷ്ടപ്പെട്ടതായി സൂചനയില്ല.

കടയില്‍ പണം സൂക്ഷിക്കുന്ന വിവരം അറിയുന്ന ആരെങ്കിലുമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. പ്രൊഫഷണല്‍ മോഷ്ടാക്കളെന്ന സാധ്യതയും ചാവക്കാട് പൊലീസ് പരിശോധിക്കുന്നുണ്ട്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button