Latest NewsIndiaNews

ഉത്തരേന്ത്യയിലെ കനത്ത ശൈത്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കി സൈന്യം

അമൃത്സര്‍: ഉത്തരേന്ത്യയിലെ കനത്ത ശൈത്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷ സൈന്യം ശക്തമാക്കി. പാകിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന വാഗാ-അട്ടാരി അതിര്‍ത്തിയിലെ ബിഎസ്എഫ് ജവാന്മാര്‍ കനത്ത മൂടല്‍മഞ്ഞിലും റോന്തുചുറ്റുന്ന വീഡിയോ വൈറലാവുകയാണ്.

Read Also: ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇഡി കുറ്റപത്രം നൽകി

വനിതാ സൈനികരടക്കമുള്ള ബിഎസ്എഫ് സൈനികര്‍ അവേശത്തോടെയാണ് ഈ കനത്ത മഞ്ഞിലും തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നതെന്ന് അഭിമാനത്തോടെയാണ് വിവരിക്കുന്നത്. ശൈത്യത്തിലും മഴയിലും ചൂടിലും അതിര്‍ത്തികാക്കലാണ് ഞങ്ങളുടെ ദൗത്യം. കോടിക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി ചെയ്യുന്ന ഈ ജോലിയില്‍ എല്ലാ വെല്ലുവിളികളും ആസ്വദിക്കാനാവുന്നുവെന്നും സൈനികരായ വനിതകള്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്.

ശൈത്യകാലത്ത് ഭീകരര്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് എത്തിക്കലും സജീവമാക്കാന്‍ സാദ്ധ്യതയുള്ളത് കണക്കിലെടുത്താണ് സുരക്ഷയും പട്രോളിംഗും ശക്തമാക്കുന്നത്. പരസ്പരം കാണുവാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള മൂടല്‍മഞ്ഞിലാണ് ബിഎസ്എഫ് ജവാന്മാര്‍ അതിര്‍ത്തി കാവല്‍ ശക്തമാക്കുന്നത്. 10 മീറ്ററിനപ്പുറം ഒന്നും കാണാനാകാത്ത അത്ര കനത്ത മഞ്ഞാണ് വ്യാപിച്ചിരിക്കുന്നതെന്നും സൈനികര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button