Latest NewsKeralaFootball

ലോകകപ്പ് ഫൈനല്‍ ‘ലഹരി’യില്‍ ബെവ്‌കോയ്ക്ക് ബംപറടിച്ചു : വിറ്റത് 50 കോടിയുടെ മദ്യം

ലോകകപ്പ് ഫൈനല്‍ ദിനം മെസിയും എംബപെയും ഗോളടിച്ച് കൂട്ടിയപ്പോള്‍ കേരളത്തിനും ഒരു അടിക്കണക്ക് പറയാനുണ്ട്. ലോകകപ്പ് ഫൈനല്‍ ദിനം ഫുട്‌ബോള്‍ ‘ലഹരി’യില്‍ മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്‍പ്പറേഷന്.

കളി തുടങ്ങും മുൻപ് അർജന്റീനയൊ ഫ്രാൻസൊ എന്ന ആവേശം, കളി തുടങ്ങിക്കഴിഞ്ഞപ്പോൾ ടെൻഷൻ. പിന്നെ പ്രതീക്ഷയും നിരാശയും, വികാരമിങ്ങനെ പലഭാവത്തില്‍ ആയപ്പോള്‍ സന്തോഷത്തിലും സങ്കടത്തിലും മദ്യത്തെ കൂട്ടുപിടിച്ചു കളി ആവേശക്കാര്‍.

ഫൈനല്‍ ദിനമായ ഞായറാഴ്ച 50 കോടിയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടിയാണ്. അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മദ്യവില്‍പ്പന ഗണ്യമായി വര്‍ധിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്.

ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button