അടിമാലി: നിയന്ത്രണം നഷ്ടപ്പെട്ടിട്ടും മനോധൈര്യം കൈവിടാതെ വാഹനം തിട്ടയിൽ ഇടിപ്പിച്ചു നിർത്തി കെഎസ്ആർടിസി ഡ്രൈവർ. മൂന്നാറിൽ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ അടിമാലി സ്വദേശി ബിജു ആതിരയാണു വാഹനം സുരക്ഷിതമായി തിട്ടയിൽ ഇടിപ്പിച്ച് നിർത്തിയത്. വലിയ അപകടമാണ് ഇതിനാൽ ഒഴിവായത്. 34 യാത്രക്കാര്‍ ആണ് ബസ്സില്‍ ഉണ്ടായത്. കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ ചീയപ്പാറയ്ക്കു സമീപം അഞ്ചാംമൈലിന് സമീപം ആണ് സംഭവം.
ആറാംമൈൽ പിന്നിട്ടതോടെ മുന്നിലൂടെ പോകുകയായിരുന്ന ജീപ്പ് വേഗം കുറച്ചു. ഇതോടെ ബസിന്റെ ബ്രേക്ക് ചവിട്ടിയപ്പോഴാണു നിയന്ത്രണം നിഷ്ടപ്പെട്ട വിവരം ബോധ്യപ്പെട്ടത്.
മുന്നോട്ടുപോയാൽ വൻദുരന്തമാണ് ഉണ്ടാകുകയെന്നു ബോധ്യമായതോടെ വലത്തേക്ക് വെട്ടിച്ച് ബസ് തിട്ടയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നുവെന്നു ബിജു പറഞ്ഞു.
Post Your Comments