ഇന്ന് പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണിനു ചുറ്റും ഉണ്ടാകുന്ന ഡാർക്ക് സർക്കിൾ. ഉറക്കക്കുറവ്, സമ്മർദ്ദം എന്നീ കാരണങ്ങളാൽ ഡാർക്ക് സർക്കിളിന്റെ കാഠിന്യം വർദ്ധിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള പാടുകൾ അകറ്റാൻ ഒട്ടനവധി പ്രകൃതിദത്ത ഒറ്റമൂലികൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഒന്നാണ് റോസ് വാട്ടർ. കണ്ണിന് ചുറ്റും ഉണ്ടാകുന്ന ഡാർക്ക് സർക്കിളിനെ പ്രതിരോധിക്കാൻ, പ്രകൃതിദത്ത റോസ് വാട്ടർ എങ്ങനെ ഉണ്ടാക്കണമെന്ന് പരിചയപ്പെടാം.
ആദ്യം കുറച്ച് റോസാപ്പൂവിൻ്റെ ഇതളുകൾ എടുക്കുക. കഴുകി വ്യത്തിയാക്കിയ ഇതളുകൾ ഒരു പാത്രത്തിൽ ഇടുക. ഇതിലേക്ക് ഇതളുകൾ മുങ്ങി കിടക്കുന്ന വിധം വെള്ളം ഒഴിക്കാം. വെള്ളം അധികമാകാതെ ശ്രദ്ധിക്കണം. അതിന് ശേഷം ഈ പാത്രം മൂടിവച്ച് 30 മിനിറ്റ് തിളപ്പിക്കാം. അല്ലെങ്കിൽ വെള്ളത്തിന്റെ നിറം ഇളം പിങ്ക് ആകുന്നത് വരെ ചൂടാക്കുക. ഇതളുകൾ അതിന്റെ നിറം നഷ്ടമാകും. ഈ മിശ്രിതം തണുത്തതിന് ശേഷം അരിച്ച് എടുത്ത് ഒരു സ്‌പ്രേ ബോട്ടിലിൽ എടുത്ത് വയ്ക്കാം. യാതൊരു പ്രിസർവേറ്റീവും ചേർക്കാത്തതിനാൽ, പരമാവധി 7 ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾ ഇല്ലാതാക്കുന്നതിന് പുറമേ, റോസ് വാട്ടർ മുഖക്കുരു കുറയ്ക്കാൻ സഹായിക്കും. സുഷിരങ്ങൾ വൃത്തിയാക്കാനും ചർമ്മത്തെ ടോൺ ചെയ്യാനും മികച്ച ഓപ്ഷൻ കൂടിയാണ് റോസ് വാട്ടർ. കൂടാതെ, ചർമ്മത്തിലെ ജലാംശം നിലനിർത്താനും പുനരുജ്ജീവിപ്പിക്കാനും കഴിയും. മുഖം മങ്ങിയതോ അല്ലെങ്കിൽ ക്ഷീണിച്ചതോ ആയി കാണപ്പെടുമ്പോൾ അതിന് പരിഹാരം നൽകാൻ റോസ് വാട്ടറിന് കഴിയുന്നതാണ്.
Post Your Comments