അബുദാബി: അബുദാബി വിമാനത്താവളത്തിൽ മുഖം സ്‌കാൻ ചെയ്ത് (ഫേഷ്യൽ റെക്കഗ്‌നിഷൻ ) എമിഗ്രഷൻ നടപടികൾ പൂർത്തിയാക്കുന്ന ബയോമെട്രിക് സംവിധാനത്തിന് തുടക്കം കുറിച്ചു. പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും കാണിക്കാതെ തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം.
യാത്രക്കാരന്റെ മുഖം സ്‌കാൻ ചെയ്ത് കംപ്യൂട്ടർ രേഖകൾ ഒത്തുനോക്കി നിമിഷങ്ങൾക്കകം യാത്രാനുമതി നൽകുന്നതാണ് സംവിധാനം. ഇതോടെ എമിഗ്രേഷനിലും ബാഗേജ് ഡ്രോപ്, ബിസിനസ് ക്ലാസ് ലോഞ്ച്, ബോർഡിങ് ഗേറ്റ് എന്നിവിടങ്ങളിലും കാത്തിരിപ്പ് സമയവും തിരക്കും കുറയ്ക്കാം.
Post Your Comments