Latest NewsKeralaNews

കേരളത്തിൽ 5 ജി സേവനത്തിന് തുടക്കം കുറിച്ചു: ഐടി-ആരോഗ്യ മേഖലയ്ക്ക് ഊർജമെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് 5 ജി സേവനത്തിന് തുടക്കം കുറിച്ചു. റിലയൻസ് ജിയോയുടെ 5 ജി സേവനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കൊച്ചി നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഗുരുവായൂരിലും ആയിരിക്കും ആദ്യഘട്ടത്തിൽ 5 ജി സേവനം ലഭ്യമാകുക.

Read Also: ശ്മശാനങ്ങള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു കവിഞ്ഞു, ആശുപത്രികളില്‍ സ്ഥലമില്ല: ചൈനയില്‍ വീണ്ടും കൊവിഡിന്റെ മരണ താണ്ഡവം

കൊച്ചിയിൽ 130ഓളം ടവറുകളിലാണ് 5 ജി ലഭിക്കുക. ജനുവരിയിൽ തൃശൂർ ജില്ലയിലും മലപ്പുറത്തും ആലപ്പുഴയിലും ഇത്തരത്തിൽ 5ജിയുടെ സേവനം ലഭ്യമാകും. 2023ഓട് കൂടി കേരളത്തിലെ മുഴുവൻ സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാക്കും. 4 ജിയേക്കാൾ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയിൽ പ്രതീക്ഷിക്കുന്നത്.

5 ജി സേവനം ആരംഭിക്കുന്നത് ഐടി-ആരോഗ്യ മേഖലയ്ക്ക് ഊർജമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡിസംബർ 22 നാണ് 5 ജി തിരുവനന്തപുരത്ത് എത്തുന്നത്. ജനുവരിയിൽ തൃശൂർ ജില്ലയിലും മലപ്പുറത്തും ആലപ്പുഴയിലും 5ജിയുടെ സേവനം ലഭ്യമാകും. 2023ഓട് കൂടി കേരളത്തിലെ മുഴുവൻ സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ വ്യക്തമാക്കി.

Read Also: വായ്പാ തിരിച്ചടവിൽ മനപ്പൂർവം വീഴ്ച വരുത്തിയ കമ്പനികൾ നൽകേണ്ടത് കോടികൾ, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button