റോഷാക്കിന് ശേഷം ‘റോയ്’ റിലീസിനെത്തിയത് ചിത്രത്തിന് ഗുണം ചെയ്തുവെന്ന് സുരാജ് വെഞ്ഞാറമൂട്. കുറച്ച് നേരത്തെയാണ് സിനിമ എത്തിയിരുന്നതെങ്കിൽ ഒരുപക്ഷെ ഇത്രയധികം സംസാരിക്കപ്പെടില്ലായിരുന്നുവെന്നും ‘റോഷാക്ക്’ പോലുള്ള സിനിമകൾ മലയാളത്തിൽ സ്വീകരിക്കപ്പെട്ട കാലത്താണ് റോയ് വരുന്നതെന്നും സുരാജ് പറഞ്ഞു.
‘റോയ് റിലീസായത് കൃത്യ സമയത്താണ്. കുറച്ച് നേരത്തെയാണ് സിനിമ എത്തിയിരുന്നതെങ്കിൽ ഒരുപക്ഷെ ഇത്രയധികം സംസാരിക്കപ്പെടില്ലായിരുന്നു. ‘റോഷാക്ക്’ പോലുള്ള സിനിമകൾ മലയാളത്തിൽ സ്വീകരിക്കപ്പെട്ട കാലത്താണ് റോയ് വരുന്നത്. അതുകൊണ്ട് ഇതാണ് സിനിമയുടെ കൃത്യമായ സമയം’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
ഡിസംബർ 9ന് സോണി ലിവിലൂടെ റിലീസിനെത്തിയ റോയ് സൈക്കോളജിക്കൽ ത്രില്ലർ ജെണറിൽ പെട്ടതാണ്. 2018ൽ ചർച്ചകൾ ആരംഭിച്ച് കൊവിഡ് സമയത്ത് ഷൂട്ടിംഗ് പൂർത്തിയായ ചിത്രം, ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് വൈകുകയായിരുന്നു. മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ത്രില്ലർ ജെണറിൽ സൈക്കോളജിയുടെ ചില അംശങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മിക്കപ്പെട്ടതാണ്.
Read Also:- സംസ്ഥാനത്തേയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു
സിനിമയുടെ പോസ്റ്റർ റിലീസോടെ ‘വൈറ്റ് റൂം ടോർച്ചർ’ എന്ന വാക്കും കുറ്റവാളിയുടെ മാനസിക നിലയെ തകർക്കുന്ന ശിക്ഷാ മുറയും ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടർന്ന് സൈക്കോളജിയും സിനിമയിൽ ഈ വിഭാഗം ഉപയോഗപ്പെടുത്തുന്ന രീതിയും ചർച്ചയായി. ഈ സാഹചര്യത്തിലേക്കാണ് റോയ് ഒടിടിയിൽ റിലീസിനെത്തിയത്.
Post Your Comments