കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട. കാപ്സ്യൂള്‍ രൂപത്തില്‍ കൊണ്ടുവന്ന 48 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നും വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സഫീറാണ് ശരീരത്തിലൊളിപ്പിച്ച് 1176 ഗ്രാം സ്വര്‍ണം കൊണ്ടുവന്നത്. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോ സ്വര്‍ണവുമായി പാലക്കാട് സ്വദേശി റഷീദിനെ പിടികൂടിയിരുന്നു.
Read Also: ലോകകപ്പ് ആഹ്ളാദം: കണ്ണൂരിനു പിന്നാലെ എറണാകുളത്തും തിരുവനന്തപുരത്തും അക്രമം, എസ്ഐയ്ക്ക് പരിക്ക്
കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖ് ആണ് 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പിടിയിലായത്. വാട്ടര്‍ ടാപ്പില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 814 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍ നിന്നും പിടികൂടിയത്. ഇയാള്‍ക്ക് പുറമെ കാസര്‍ഗോഡ് സ്വദേശി റാഷിദ്, മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖ് എന്നിവരില്‍ നിന്നായി 65 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതവും പിടികൂടി.
Post Your Comments