Latest NewsKeralaNews

മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചില്ല. സർക്കാർ-ഗവർണർ പോരിനിടെയാണ് അദ്ദേഹത്തെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വാർത്ത പുറത്തു വന്നത്. നാളെ ഉച്ചക്ക് മസ്‌കറ്റ് ഹോട്ടലിൽ വെച്ചാണ് വിരുന്ന് നടക്കുന്നത്.

Read Also: ഭീകരതക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സർക്കാർ: കശ്മീരിൽ ഭീകരാക്രമണങ്ങളിൽ 168% കുറവ് രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി

നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നു. എന്നാൽ, വിരുന്നിൽ മന്ത്രിമാരോ മുഖ്യമന്ത്രിയോ പങ്കെടുത്തിരുന്നില്ല. എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു. ഡിസംബർ 14 നാണ് രാജ്ഭവനിൽ ഗവർണർ വിരുന്ന് സംഘടിപ്പിച്ചത്.

Read Also: ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് കാൽഗറിയും എഡ്മന്റൺ അയ്യപ്പ ക്ഷേത്രവും സംയുക്തമായി അയ്യപ്പ പരിക്രമണ മണ്ഡലപൂജ നടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button