Latest NewsNewsHealth & Fitness

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാം, ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

നിസാരമെന്ന് തോന്നുമെങ്കിലും വളരെ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതാണ് ഉയർന്ന രക്തസമ്മർദ്ദം. രക്തസമ്മർദ്ദം ഉള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. രക്തസമ്മർദ്ദവും സോഡിയം തമ്മിൽ ബന്ധമുണ്ട്. അതിനാൽ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ സോഡിയം കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. അവ എന്തൊക്കെയെന്ന് അറിയാം.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മികച്ച ഓപ്ഷനാണ് പാലക്ക് ചീര. ഇവയിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നു. കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും പാലക്ക് ചീരയിൽ അടങ്ങിയിട്ടുണ്ട്.

Also Read: യുപിഐ ആപ്പുകളിൽ ഒരു ദിവസം ട്രാൻസ്ഫർ ചെയ്യാവുന്ന തുകയുടെ പരിധി അറിയാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ധാന്യങ്ങളും നാരുകളും അടങ്ങിയ ഭക്ഷണക്രമം പോലെ തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഓട്‌സ് ഗുണം ചെയ്യും. ഓട്‌സിന് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് (ജിഐ) സ്‌കോർ ഉണ്ട്. കൂടാതെ, ഓട്‌സിലെ ലയിക്കുന്ന ഫൈബറും ഗുണം ചെയ്യുന്ന സംയുക്തങ്ങളും പ്രമേഹത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിച്ചേക്കാം.

സോഡിയത്തിന്റെ അംശം വളരെ കുറവുള്ള ഒന്നാണ് വാഴപ്പഴം. ഇതിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ, രക്തസമ്മർദ്ദം ഉള്ളവർ വാഴപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. വാഴപ്പഴം ഷേക്കായോ, അല്ലാതെയോ കഴിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button