ഇന്ന് ഒട്ടുമിക്ക ആളുകളും പണം ട്രാൻസ്ഫർ ചെയ്യാൻ യുപിഐ ആപ്പുകളുടെ സഹായമാണ് പ്രയോജനപ്പെടുത്തുന്നത്. ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ തുടങ്ങിയ ഏത് സേവനങ്ങൾക്കുമുള്ള പണം യുപിഐ മുഖാന്തരം കൈമാറാവുന്നതാണ്. ചെറിയ തുക മുതൽ വലിയ തുക വരെ യുപിഐയിലൂടെ ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നതാണ്. എന്നാൽ, യുപിഐ ആപ്പുകളിൽ ഒരു ദിവസം പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. ആ പരിധിക്ക് അപ്പുറം ഉപഭോക്താക്കൾക്ക് പണം കൈമാറാൻ സാധിക്കുകയില്ല. യുപിഐ വഴി പ്രതിദിനം എത്ര തുക വരെ കൈമാറാൻ സാധിക്കുമെന്ന് അറിയാം.
ഗൂഗിൾ പേ
ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ഒരു ദിവസം ഒരു ലക്ഷം രൂപയിൽ കൂടുതൽ തുക ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുകയില്ല. കൂടാതെ, ഗൂഗിൾ പേ ഉപയോഗിച്ച് ഒരു ദിവസം പരമാവധി 10 ഇടപാടുകൾ മാത്രമാണ് ചെയ്യാൻ കഴിയുക. എല്ലാ യുപിഐ ഉപയോക്താക്കൾക്കും ഇത് ബാധകമാണ്.
ഫോൺപേ
ഫോൺപേ ഉപയോഗിച്ച് പ്രതിദിനം ഒരു ലക്ഷം രൂപ വരെയാണ് കൈമാറാൻ സാധിക്കുക. എന്നാൽ, ഒരു ദിവസത്തെ ഇടപാടുകളുടെ എണ്ണത്തിന്റെ പരിധി ഉപയോക്താവിന്റെ ബാങ്കിനെയും, അക്കൗണ്ടിനെയും ആശ്രയിച്ചാണ് നിശ്ചയിക്കുക.
ആമസോൺ പേ
ആമസോൺ പേ യുപിഐയിൽ നിന്നും ഒരു ദിവസം ഒരു ലക്ഷത്തിലധികം തുക ട്രാൻസ്ഫർ ചെയ്യാൻ സാധിക്കില്ല. അതായത്, ഒരു ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ട്രാൻസ്ഫർ പരിധി.
പേടിഎം
പേടിഎം ഉപയോക്താക്കൾക്ക് പ്രതിദിനം പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ട്രാൻസ്ഫർ ചെയ്യാൻ കഴിയുക. കൂടാതെ, ഒരു മണിക്കൂറിനുള്ളിൽ 20,000 രൂപ വരെ ട്രാൻസ്ഫർ ചെയ്യാൻ പേടിഎമ്മിലൂടെ സാധ്യമാണ്. പ്രതിദിന യുപിഐ പരിധി ഉപയോക്താക്കളുടെ ബാങ്കിനെയും അക്കൗണ്ടിനെയും ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്.
Post Your Comments