കൊച്ചി: ഷാരൂഖ് ഖാൻ ചിത്രം പത്താനിന്റെ പേരിലുണ്ടാകുന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. സംഭവത്തിൽ വിഷമമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുതെന്നും വിവാദത്തിൽ താൻ അസ്വസ്ഥനാണെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം ഐഎഫ്എഫ്കെ വിവാദത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. കാപ്പ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് പത്താൻ വിവാദത്തെ കുറിച്ചും ഐഎഫ്എഫ്കെ വിവാദത്തെ കുറിച്ചും പൃഥ്വിരാജ് പ്രതികരിച്ചത്.
ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് പത്താന്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയതു മുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഗാനത്തിലെ ദീപികയുടെ കാവി നിറത്തിലുള്ള വസ്ത്രത്തെ ചൊല്ലിയാണ് ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടർന്ന് മുംബൈ പോലീസ് പത്താനെതിരെ കേസെടുത്തിരുന്നു. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയുടെ പരാതിയിലാണ് കേസ്.
അതേസമയം, കടുവക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. ജി.ആർ. ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവലിന്റെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചയിതാവ്. ചിത്രം ഡിസംബർ 22ന് തിയേറ്ററിലെത്തും.
Post Your Comments