Latest NewsIndiaNews

ഭീകരതക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സർക്കാർ: കശ്മീരിൽ ഭീകരാക്രമണങ്ങളിൽ 168% കുറവ് രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഭീകരതക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സർക്കാർ. ഭീകരതയ്ക്കെതിരെ സഹിഷ്ണുതയില്ലാത്ത സമീപനം എന്നതിലാണ് ഇന്ത്യാ ഗവൺമെന്റിന്റെ നയപരമായ ശ്രദ്ധയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. ഗവൺമെന്റ്, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ശക്തമാക്കി നിയമ മാർഗ്ഗത്തിലൂടെ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം അറിയിച്ചു. കശ്മീരിൽ ഭീകരാക്രമണങ്ങളിൽ 168% കുറവ് രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Read Also: വോസ്ട്രോ: പ്രത്യേക രൂപ ട്രേഡിംഗ് അക്കൗണ്ടുകൾ തുറക്കാനൊരുങ്ങി ശ്രീലങ്ക, ലക്ഷ്യം ഇതാണ്

ദേശീയ അന്വേഷണ ഏജൻസി (ഭേദഗതി) നിയമം കൊണ്ടുവന്ന് ദേശീയ അന്വേഷണ ഏജൻസിക്ക് ഫെഡറൽ ഘടന ഉറപ്പുവരുത്തുകയും നിർവ്വഹണ തലത്തിൽ നടപടികൾ സ്വീകരിക്കുകയും ചെയ്തതിട്ടുണ്ട്. ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയ 94% കേസുകളിൽ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടു. 2014 ന് ശേഷം ഇത് വരെ ആറായിരം ഭീകരവാദികൾ കീഴടങ്ങി. ഇടതുപക്ഷ തീവ്രവാദികളെ നിർവ്വീര്യമാക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ അക്രമ സംഭവങ്ങളിൽ 265 ശതമാനം കുറവുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സായുധസേനാ പ്രത്യേകാധികാര നിയമത്തെക്കുറിച്ച് കേന്ദ്രമന്ത്രി സംസാരിച്ചു. ത്രിപുരയും മേഘാലയയും ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലയുടെ ഭൂരിഭാഗം പ്രദേശത്തും ഈ നിയമം പിൻവലിച്ചു. അരുണാചൽ പ്രദേശിൽ മൂന്ന് ജില്ലകളിൽ മാത്രമേ ഇത് പ്രാബല്യത്തിൽ ഉള്ളൂ. അസമിൽ 60 ശതമാനം AFSPA രഹിതമാണ്. ആറ് ജില്ലകൾക്ക് കീഴിലുള്ള 15 പൊലീസ് സ്റ്റേഷനുകളെ അസ്വസ്ഥ ബാധിത വിഭാഗത്തിൽ നിന്ന് ഒഴിവാക്കി. ഏഴ് ജില്ലകളിലെ 15 പൊലീസ് സ്റ്റേഷനുകളിലെ അസ്വസ്ഥബാധിത പ്രദേശ വിജ്ഞാപനം നീക്കം ചെയ്തതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: സ്വർണ്ണക്കടത്ത് കേസിലെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം അവസാനിപ്പിക്കില്ല: കേന്ദ്രധനകാര്യമന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button