ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഒരേ സമയം 32 പേരെ വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മുൻപത്തെ അപേക്ഷിച്ച് നാലിരട്ടി ആളുകളെയാണ് വീഡിയോ കോളിൽ ഉൾപ്പെടുത്താൻ സാധിക്കുക. കൂടാതെ, കോൾ ചെയ്യുമ്പോൾ തന്നെ വീഡിയോ, ഓഡിയോ ഫീൽഡ് വലുതാക്കാനും മ്യൂട്ട് ചെയ്യാനും സാധിക്കുന്നതാണ്.
ഇത്തവണ ഗ്രൂപ്പ് കോളിലെ പാർട്ടിസിപ്പന്റിൽ ലോങ്ങ് പ്രസ് ചെയ്താൽ, കോളിലുള്ള അംഗങ്ങൾക്ക് പ്രത്യേകമായി സന്ദേശം അയക്കാൻ സാധിക്കുന്നതാണ്. കൂടാതെ, ഇൻ കോൾ ബാനർ നോട്ടിഫിക്കേഷനും അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫീച്ചറിലൂടെ വീഡിയോ കോളിംഗിനിടെ സ്ക്രീൻ ചെറുതാക്കി മറ്റു കാര്യങ്ങൾ ചെയ്യാൻ കഴിയും.
Also Read: ഖത്തർ ലോകകപ്പിന്റെ കലാശക്കൊട്ട് ഇന്ന്: അർജന്റീനയും ഫ്രാൻസും നേർക്കുനേർ
അടുത്തിടെ വാട്സ്ആപ്പിൽ അവതരിപ്പിച്ച കോൾ ലിങ്ക് ഫീച്ചറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഗൂഗിൾ മീറ്റ്, സൂം എന്നീ ആപ്ലിക്കേഷനുകൾക്ക് സമാനമായാണ് വാട്സ്ആപ്പ് കോൾ ലിങ്ക് ഫീച്ചർ അവതരിപ്പിച്ചത്.
Post Your Comments