
കാന്‍ബേറ: പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചീര കഴിച്ച അമ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ കോസ്റ്റ് കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ബേബി സ്പിനാച് വാങ്ങിയവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
Read Also:ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 59 പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും
ലഹരി അകത്തുചെന്നാല്‍ ഉണ്ടാകുന്ന തരത്തിലുള്ള ലക്ഷണങ്ങളാണ് മിക്കവര്‍ക്കും ഉണ്ടായത്. അന്‍പതില്‍ പതിനേഴ് പേരാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ചീരയുടെ കൂടെ വേറെ എന്തോ ചെടിയുടെ ഇലയും പാക്കറ്റിലാക്കിയതാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോപണങ്ങളുണ്ടായതോടെ കമ്പനി ഈ ബാച്ചിലെ ചീരയുടെ സ്റ്റോക്ക് പൂര്‍ണമായും പിന്‍വലിച്ചിട്ടുണ്ട്.
നിലവില്‍ ചീര വാങ്ങിയവര്‍ രണ്ട് തരത്തിലുള്ള ഇല കൂട്ടത്തിലുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും, അങ്ങനെ ഉണ്ടെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ തിരിച്ചേല്‍പ്പിക്കുകയോ കളയുകയോ ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments