Latest NewsNewsIndia

വടക്കുകിഴക്കന്‍ ഗ്രാമങ്ങള്‍ ഇനി സര്‍വസജ്ജം, അതിര്‍ത്തികള്‍ സൈനികരുടെ കൈകളില്‍ ഭദ്രം: പ്രധാനമന്ത്രി നരേന്ദ്ര മോദി

എല്ലാ തടസ്സങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ റെഡ്കാര്‍ഡ് കാണിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

ഷില്ലോംഗ് : വടക്കുകിഴക്കന്‍ ഗ്രാമങ്ങള്‍ ഇനി സര്‍വസജ്ജമാണെന്നും അതിര്‍ത്തികള്‍ ദേശഭക്തരായ സൈനികരുടെ കൈകളില്‍ ഭദ്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കുകിഴക്കന്‍ മേഖലയെ അതിവേഗം വികസന പാതയിലേക്ക് നയിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു. എല്ലാ തടസ്സങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ റെഡ്കാര്‍ഡ് കാണിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് കൗണ്‍സില്‍ യോഗത്തിനെത്തിയ പ്രധാനമന്ത്രി മേഘാലയയിലെ ഷില്ലോംഗില്‍ നടന്ന പൊതുപരിപാടിയിലാണ് വടക്കുകിഴക്കന്‍ മേഖലയുടെ മുന്നേറ്റത്തില്‍ സന്തോഷം പ്രകടിപ്പിച്ചത്.

Read Also: ശബരിമല യുവതീപ്രവേശന കേസ് : രഹ്ന ഫാത്തിമയ്ക്ക് ഇളവു നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്‍

എനിക്ക് ഈ നാട്ടിലെ യുവശക്തിയിലാണ് വിശ്വാസം. ഇന്ന് ലോകം മുഴുവന്‍ ഖത്തറിലെ ആഘോഷത്തിലാണ്. ഒട്ടും വൈകാതെ എല്ലാ രംഗത്തേയും ലോകകപ്പ് പോരാട്ടങ്ങളില്‍ ത്രിവര്‍ണ്ണ പതാകയേന്തിയുള്ള വിജയാഘോഷം നടത്തി നമ്മളും ആഘോഷിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനത്താണ് ഇന്ന് ആദ്യത്തെ കായിക സര്‍വകലാശാല വന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇനി ഈ മണ്ണില്‍ നിന്നും നിരവധി കായിക പ്രതിഭകള്‍ കൂടുതലായി ഉയര്‍ന്നുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button