സർവ്വേ ഫലം അനുകൂലമായതോടെ സസ്പെൻഡ് ചെയ്ത മാധ്യമ പ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ച് ഇലോൺ മസ്ക്. കണക്കുകൾ പ്രകാരം, മാധ്യമ പ്രവർത്തകരുടെ അക്കൗണ്ട് തിരിച്ചെടുക്കാൻ 59 ശതമാനം ആളുകളാണ് പോളിംഗിൽ അനുകൂലിച്ചത്. ഇതോടെ, മാധ്യമ പ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾ വീണ്ടും ആക്ടീവായി. മസ്കിന്റെ നടപടിക്കെതിരെ, യൂറോപ്യൻ യൂണിയൻ, യുഎൻ തുടങ്ങിയ സംഘടനകൾ രംഗത്തെത്തിയിരുന്നു.
സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലെ പ്രമുഖ മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകളാണ് സസ്പെൻഡ് ചെയ്തത്. തൻ്റെ കുടുംബത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന് ആരോപിച്ചാണ് മസ്ക് മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾക്ക് താൽക്കാലിക പൂട്ടിട്ടത്. അതേസമയം, സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ ജനങ്ങൾ പറയുന്നതിനനുസരിച്ച് പുനഃസ്ഥാപിക്കുമെന്ന് മസ്ക് ട്രീറ്റ് ചെയ്തിരുന്നു.
Also Read: ബഡ്ജറ്റ് റേഞ്ചിൽ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എത്തി, സവിശേഷതകൾ അറിയാം
Post Your Comments