KeralaLatest NewsNews

സമൂഹത്തിലെ അനാചാരങ്ങൾ തുടച്ചു മാറ്റണം: വി മുരളീധരൻ

കൊച്ചി: സമൂഹത്തിലെ അനാചാരങ്ങൾ തുടച്ചു മാറ്റണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ രാജാറാം മോഹൻ റോയിയുടെ 250-ാം ജയന്തി ആഘോഷ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സമത്വത്തെ കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും, മനുഷ്യത്വത്തെക്കുറിച്ചും പറയുകയും നടപ്പിലാക്കുകയും ചെയ്ത രാജാറാം മോഹൻ റോയിയുടെ ആ ചിന്തകൾക്ക് വിപരീതമാണ് ഇന്ന് കേരളത്തിലെ സ്ത്രീ സമൂഹത്തെ നരബലിക്ക് ഇരയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഒരു ഇടപെടൽ കേരള സമൂഹത്തിൽ ഉയർന്നുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: അടൂര്‍ ഗോപാലകൃഷ്ണനെ പരസ്യ വിചാരണ ചെയ്യും, പുരോഗമന കേരളത്തിന് അപമാനം: ഡയറക്ടറെ മാറ്റിനിര്‍ത്തണമെന്ന് എഐവൈഎഫ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം ചടങ്ങിൽ പുകഴ്ത്തുകയും ചെയ്തു. ആധ്യാത്മികതയും ബൗദ്ധികയും സമന്വയിപ്പിച്ചുകൊണ്ടുള്ള ദർശനങ്ങളിൽ ഊന്നി ഉപനിഷത്തുകളെ മുറുക്കെപിടിച്ചു കൊണ്ട് ഉപഗ്രഹങ്ങളിലേക്ക് കുതിക്കാൻ കഴിയുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് തൊട്ട് മുകളിലേക്ക് ഉള്ള എല്ലാ സംവിധാനങ്ങളും അവധി കൂടാതെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ കോടതികളും അത്തരത്തിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൊളോണിയൽ കാലത്തെ ജഡ്ജിമാർക്ക് അവരുടെ ജന്മനാട്ടിലേക്ക് പോകുവാൻ വേണ്ടി രണ്ടുമാസം അവധി പ്രഖ്യാപിച്ച അപരിഷ്‌കൃത നിയമം മാറ്റണമെന്നും പാശ്ചാത്യവത്ക്കരിക്കലല്ല ആധുനികതയെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Read Also: സൈക്കിൾ നന്നാക്കാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: 58കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button