Latest NewsNewsBusiness

പ്രാഥമിക ഓഹരി വിൽപ്പന: ഈ വർഷം കോടികളുടെ നേട്ടം കൊയ്ത് നിക്ഷേപകർ

ഈ വർഷത്തെ ശരാശരി ധനസമാഹരണം 1,844 കോടി രൂപയാണ്

പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഇത്തവണ നിക്ഷേപകർ കൈവരിച്ചത് കോടികളുടെ നേട്ടം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെച്ച കമ്പനികളുടെ എണ്ണം കുറവാണ്. എന്നാൽ, കമ്പനികളുടെ എണ്ണം കുറഞ്ഞങ്കിലും, അവയിൽ നിന്ന് നിക്ഷേപകർക്ക് മികച്ച നേട്ടമാണ് കൈവരിക്കാൻ സാധിച്ചത്. 2022 ഡിസംബർ 12 വരെയുള്ള കണക്കുകൾ പ്രകാരം, ആകെ 31 കമ്പനികൾ മാത്രമാണ് പ്രാഥമിക ഓഹരി വിൽപ്പന നടത്തിയിരിക്കുന്നത്. ഇതിലൂടെ, മൊത്തം 58,346 കോടി രൂപയുടെ നേട്ടമാണ് നിക്ഷേപകർക്ക് ലഭിച്ചത്. ഓഹരി വിപണി ലിസ്റ്റ് ചെയ്ത 25 കമ്പനികൾക്ക് മികച്ച റിട്ടേൺ ആണ് ലഭിച്ചിട്ടുള്ളത്.

ഈ വർഷത്തെ ശരാശരി ധനസമാഹരണം 1,844 കോടി രൂപയാണ്. 2021- ൽ ഇത് 2,022 കോടി രൂപയായിരുന്നു. കൂടാതെ, 2021- ൽ 65 കമ്പനികളാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. അക്കാലയളവിൽ 65 കമ്പനികളിൽ നിന്നും 1.31 ലക്ഷം കോടി രൂപയുടെ നേട്ടമാണ് നിക്ഷേപകർ നേടിയെടുത്തത്. ഇത്തവണ അദാനി വിൽമർ, ഹരിഓം പൈപ്പ് ഇൻഡസ്ട്രീസ്, വീനസ് പൈപ്പ് ആൻഡ് ട്യൂബ്സ്, വേദാന്ത ലേണിംഗ് സൊല്യൂഷൻസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് 100 ശതമാനത്തിലധികം നേട്ടം കുറിച്ചത്.

Also Read: ഹനുമാനെ ഓർക്കാനോ, ആ പേരുച്ചരിക്കാനോ കഴിയാത്ത ഒരു ഗ്രാമം: ആ പേരിലുള്ള ആളുകൾ പോലും ഇവിടെ ജീവിക്കില്ല : കാരണവും ഐതീഹ്യവും

shortlink

Related Articles

Post Your Comments

Related Articles


Back to top button