രാജ്യത്ത് തുടർച്ചയായ നാലാം ആഴ്ചയിലും നേട്ടത്തിലേറി വിദേശ നാണയ ശേഖരം. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡിസംബർ 9ന് അവസാനിച്ച ആഴ്ചയിലെ വിദേശ നാണയ ശേഖരം 290 ഡോളർ ഉയർന്ന് 56,407 കോടി ഡോളറായി. ഡിസംബർ രണ്ടിന് അവസാനിച്ച വാരത്തിൽ 1,102 കോടി ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഇത്തവണ വിദേശ കറൻസി ആസ്തിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വിദേശ കറൻസി ആസ്തി 310 കോടി ഡോളർ ഉയർന്ന് 50,013 കോടി ഡോളറായി. അതേസമയം, കരുതൽ സ്വർണ ശേഖരത്തിന് നേരിയ മങ്ങലേറ്റിട്ടുണ്ട്. കരുതൽ സ്വർണ ശേഖരം 29.6 ഡോളർ കുറഞ്ഞ്, 4,073 കോടി ഡോളറിലെത്തി. ഡിസംബർ 2ന് അവസാനിച്ച വാരത്തിൽ കരുതൽ സ്വർണ ശേഖരം 108.6 കോടി ഡോളറാണ് വർദ്ധിച്ചത്.
2022 സെപ്തംബറിലാണ് വിദേശ നാണയ ശേഖരം റെക്കോർഡ് നേട്ടം കൈവരിച്ചത്. അക്കാലയളവിൽ വിദേശ നാണയ ശേഖരം 64,245 കോടി ഡോളറാണ് വർദ്ധിച്ചത്.
Post Your Comments