KeralaLatest NewsNewsBusiness

ജിഎസ്ടി: ഓണം ലക്കി ബില്ലിന്റെ ഒന്നാം സമ്മാനം കൈമാറി

ചടങ്ങിൽ വച്ച് ലക്കി ബിൽ ആപ്പിന്റെ പുതുക്കിയ പതിപ്പും പുറത്തിറക്കി

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലക്കി ബിൽ ആപ്പിന്റെ ഓണസമ്മാനം വിതരണം ചെയ്തു. ഒന്നാം സമ്മാനത്തിന് അർഹയായ ബീന. എം. ജോസഫിന് സമ്മാനത്തുകയായ 25 രൂപ മന്ത്രി കെ. എൻ ബാലഗോപാലൻ കൈമാറി. ഇടുക്കി സ്വദേശിനിയാണ് ബീന. എം. ജോസഫ്. മസ്കറ്റ് ഹോട്ടലിലാണ് സമ്മാനദാന ചടങ്ങുകൾ സംഘടിപ്പിച്ചത്. കൂടാതെ, ചടങ്ങിൽ വച്ച് ലക്കി ബിൽ ആപ്പിന്റെ പുതുക്കിയ പതിപ്പും പുറത്തിറക്കി.

ചില സ്ഥാപനങ്ങൾ ഉപഭോക്താക്കളിൽ നിന്നും ശേഖരിക്കുന്ന നികുതി മനപ്പൂർവ്വം സർക്കാറിന് അടയ്ക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, കേരളത്തിൽ നിന്ന് സാധനം വാങ്ങിയതിനു ശേഷം കോടിക്കണക്കിനു രൂപയുടെ ബിൽ അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി അവിടെ വച്ച് നികുതി വെട്ടിക്കുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ക്രിമിനൽ നടപടി ക്രമം ശക്തമാക്കാനാണ് ജിഎസ്ടി കൗൺസിലിന്റെ തീരുമാനം. കടകളിൽ സാധനം വാങ്ങാൻ പോകുമ്പോൾ ബില്ല് കൃത്യമായി ചോദിച്ച് വാങ്ങണമെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: ദിവസവും ചെറിയ അളവിൽ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button