ദോഹ: ഖത്തർ ലോകകപ്പ് ഫൈനൽ അങ്കത്തിനൊരുങ്ങുന്ന അര്‍ജന്റീനിയൻ ടീമിന് ആശംസകൾ അറിയിച്ച് മുന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. തന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍ മെസി മറികടക്കുന്നതില്‍ സന്തോഷവാനാണെന്നും ലോകകപ്പ് ഗോള്‍ റെക്കോര്‍ഡിന് മറ്റാരെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് മെസിക്കാണെന്നും ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു.
‘അവന് കൂടുതല്‍ ശാന്തനാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, അവന് ഇരുപതുവയസ്സുകാരനെ പോലെയാണ് കളിക്കുന്നത്. അവന് ലോകകപ്പ് നേടാനുള്ള അടങ്ങാത്ത ആഗ്രഹമാണുള്ളത്. ആ ആവേശമാണ് ഫുട്ബോളിന് വേണ്ടതും’ ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു.
1994 മുതല്‍ 2002 വരെയുള്ള മൂന്ന് ലോകകപ്പുകളിലായി 10 ഗോളുകളാണ് ബാറ്റിസ്റ്റ്യൂട്ട നേടിയത്. ഖത്തര്‍ ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യയ്ക്കെതിരെ ഗോള്‍ നേടിയതോടെയാണ് മെസി ബാറ്റിസ്റ്റ്യൂട്ടയെ മറികടന്നത്. മത്സരത്തിന്റെ 34-ാം മിനിറ്റില്‍ അര്‍ജന്റീനക്ക് ലഭിച്ച പെനാല്‍റ്റി മെസി ഗോളാക്കി മാറ്റിയിരുന്നു.
Read Also:- കോഴിക്കോടിനെ നടുക്കിയ കൊലപാതകം, പ്രതി 19കാരന്: എട്ട് മാസത്തിനിടെ രണ്ടാമത്തെ കൊല
ഇതോടെയാണ് 11 ലോകകപ്പ് ഗോളുകള്‍ എന്ന നേട്ടത്തിന് മെസി അര്‍ഹനാകുന്നത്. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ഖത്തര്‍ ലോകകപ്പിലെ ടോപ്പ് സ്കോറര്‍മാരില്‍ ഫ്രാൻസ് താരം എംബാപ്പെക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ലയണല്‍ മെസി.
Post Your Comments