Latest NewsNewsInternational

2023 ല്‍ പത്ത് ലക്ഷം ആളുകള്‍ കൊവിഡ് വന്ന് മരിക്കും: മുന്നറിയിപ്പുമായി ഐഎച്ച്എംഇ

2023ല്‍ ചൈനയില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ കൊവിഡ് ബാധ കാരണം മരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: 2023ല്‍ ചൈനയില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ കൊവിഡ് ബാധ കാരണം മരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ എന്ന സ്ഥാപനമാണ് ഇത്തരത്തില്‍ പ്രവചിച്ചിരിക്കുന്നത്. കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ ധൃതിയില്‍ പിന്‍വലിച്ചതാണ് ചൈനയെ ഇത്തരത്തില്‍ ഒരു പ്രതിസന്ധിയിലേക്ക് നയിക്കുന്നത് എന്നാണ് അമേരിക്കന്‍ സ്ഥാപനം പറയുന്നത്.

Read Also:തിയേറ്ററുകളിൽ മികച്ച ദൃശ്യനുഭവം വാഗ്ദാനം ചെയ്ത് പിവിആർ, പുതിയ മാറ്റങ്ങൾ അറിയാം

2023 ഏപ്രില്‍ ഒന്നോടെ ചൈനയില്‍ കൊവിഡ് ആക്ടീവ് കേസുകള്‍ സര്‍വകാല റെക്കോഡിലെത്തിച്ചേരും.ആ സമയം മരണങ്ങള്‍ 3,22,000 ആകും എന്നാണ് പ്രവചനം. ചൈനയിലെ ജനസംഖ്യയില്‍ മൂന്നിലൊന്ന് ജനങ്ങളേയും അടുത്ത വര്‍ഷം ഏപ്രിലില്‍ കൊവിഡ് ബാധിക്കുമെന്നും ഐഎച്ച്എംഇ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മുറൈ പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷം ചൈനയില്‍ രോഗം ഇതുവരെ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡിസംബര്‍ 3 നാണ് ഒടുവില്‍ രാജ്യത്ത് കൊവിഡ് മരണം മരണം റിപ്പോര്‍ട്ട് ചെയ്തത്. ആകെ രാജ്യത്ത് പകര്‍ച്ചവ്യാധിയില്‍ 5,235 പേര്‍ മരിച്ചെന്നാണ് ചൈനയുടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജനങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബറില്‍ ചൈന കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ അതിനുശേഷം കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ 1.4 ശതകോടി ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നാണ് ചൈനക്ക് അമേരിക്കന്‍ സ്ഥാപനം നല്‍കുന്ന മുന്നറിയിപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button