കുറഞ്ഞ കാലയളവിനുള്ളിൽ വ്യത്യസ്ഥവും നൂതനവുമായ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയ പ്രമുഖ നിർമ്മാതാക്കളാണ് റെഡ്മി. അത്തരത്തിൽ നിരവധി ഫീച്ചറുകൾ ഉള്ള റെഡ്മിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് റെഡ്മി നോട്ട് 11 പ്രോ. ഇവയുടെ വിലയും സവിശേഷതയും പരിചയപ്പെടാം.
6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,400 × 1,080 പിക്സൽ റെസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 695 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിലാണ് വാങ്ങാൻ സാധിക്കുക.
Also Read: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : 66കാരന് 25 വർഷം കഠിനതടവും പിഴയും
108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി. 67 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. പോളാർ വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ, അറ്റ്‌ലാന്റിക് ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. റെഡ്മി നോട്ട് 11 പ്രോ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 19,999 രൂപയാണ്.
Post Your Comments