MollywoodLatest NewsCinemaNews

മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ പേരിൽ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടു: രഞ്ജിത്ത്

മമ്മൂട്ടി ചിത്രം ‘നൻ പകൽ നേരത്ത് മയക്കം’ തിയേറ്ററിൽ വരുമ്പോൾ എത്ര പേര് കാണാൻ വരുമെന്നുള്ളത് നമ്മുക്ക് നോക്കാമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ പേരിൽ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടതായും രഞ്ജിത്ത് പറഞ്ഞു. ഐഎഫ്എഫ്കെ യുടെ സമാപന ചടങ്ങിൽ വെച്ചാണ് രഞ്ജിത്ത് ഈക്കാര്യം പറഞ്ഞത്.

‘അത് സ്വാഗത വചനമാണോ കൂവൽ ആണോ എന്ന് എനിക്ക് മനസിലായില്ല. തിരുവനന്തപുരത്ത് നിന്നുള്ള എന്റെ സുഹൃത്ത് ഒരു മാധ്യമപ്രവർത്തകൻ ഇന്ന് എന്നെ വിളിച്ച് പറഞ്ഞു ചേട്ടൻ എഴുന്നേറ്റ് സംസാരിക്കാൻ വരുമ്പോൾ കൂവാൻ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന്. ഞാൻ പറഞ്ഞു നല്ല കാര്യമാണ് കൂവി തെളിയുക തന്നെ വേണം. കൂവൽ ഒന്നും എനിക്ക് പുത്തിരി അല്ല’.

Read Also:- ഖത്തർ ലോകകപ്പിന്റെ കലാശക്കൊട്ട് നാളെ: മൂന്നാം കിരീടം ലക്ഷ്യമിട്ട് അർജന്റീനയും ഫ്രാൻസും നേർക്കുനേർ

‘1996ൽ എസ്എഫ്ഐ യിൽ തുടങ്ങിയതാണ് എന്റെ ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമല്ല അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. പിന്നെ മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ പേരിൽ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററിൽ വരും അപ്പോൾ എത്ര പേര് കാണാൻ വരുമെന്നുള്ളത് നമ്മുക്ക് നോക്കാം’ രഞ്ജിത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button