Latest NewsCinemaNews

രവി തേജയുടെ വില്ലനാകാൻ ജയറാം

വീണ്ടും വില്ലൻ വേഷത്തിലെത്താനൊരുങ്ങി മലയാളികളുടെ പ്രിയ നടൻ ജയറാം. ധമാക്ക എന്ന തെലുങ്ക് ചിത്രത്തിലാണ് വില്ലനായി ജയറാമെത്തുന്നത്. രവി തേജ നായകനാവുന്ന ധമാക്ക ഒരു ആക്ഷന്‍ കോമഡി ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. രവി തേജ ഡബിള്‍ റോളിലാണ് ഈ ചിത്രത്തില്‍ എത്തുന്നത്. തികച്ചും വ്യത്യസ്തരാണ് രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍.

ഒന്ന് തൊഴില്‍ രഹിതനായ ഒരാളും മറ്റൊന്ന് ഒരു കോര്‍പറേറ്റ് കമ്പനിയുടെ ഉടമയുമാണ്. ശ്രീലീലയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെയും പ്രണയിക്കുന്ന കഥാപാത്രമാണിത്.

ത്രിനാഥ റാവു നക്കിന സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഹലോ ഗുരു പ്രേമ കോശമേയ്ക്കുശേഷം അദ്ദേഹം ഒരുക്കിയ ചിത്രമാണ്. പ്രവീണ്‍ കുമാര്‍ ബെസവഡ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് കാര്‍ത്തിക് ഗട്ടമനേനിയാണ്. പ്രവീണ്‍ പുഡി എഡിറ്റിംഗ് നിര്‍വ്വഹിച്ച ഈ ചിത്രം ഡിസംബര്‍ 23ന് പ്രദർശനത്തിനെത്തും.

Read Also:- ബ്രിട്ടണില്‍ മലയാളി യുവതിയും കുട്ടികളും കൊല്ലപ്പെട്ട സംഭവം, കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവ് അറസ്റ്റില്‍

ശ്രീലീലയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ സച്ചിന്‍ ഖഡേക്കര്‍, തനികെല്ല ഭരണി, റാവു രമേശ്, ചിരാഗ് ജാനി, പ്രവീണ്‍, ഹൈപ്പര്‍ ആദി, പവിത്ര ലോകേഷ്, തുളസി, രാജ്ശ്രീ നായര്‍ എന്നിവരും വേഷമിടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button