ഐഫോൺ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭീമൻ ഹോസ്റ്റലുകൾ സ്ഥാപിക്കാനൊരുങ്ങി ആപ്പിളിന്റെ ഏറ്റവും വലിയ കരാർ വിതരണക്കാരായ ഫോക്സ്കോൺ. റിപ്പോർട്ട് പ്രകാരം, ചെന്നൈയ്ക്കടുത്തുള്ള ഐഫോൺ നിർമ്മാണ കേന്ദ്രത്തിന് സമീപത്തായാണ് രണ്ട് വലിയ ഹോസ്റ്റലുകൾ നിർമ്മിക്കുന്നത്. 60,000 തൊഴിലാളികൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിലാണ് ഹോസ്റ്റലിന്റെ രൂപകൽപ്പന. 20 ഏക്കർ സ്ഥലത്താണ് ഹോസ്റ്റൽ ബ്ലോക്കുകളുടെ നിർമ്മാണം.
ഫോക്സ്കോണിന്റെ ചെന്നൈയിലെ നിർമ്മാണ യൂണിറ്റിൽ ഏകദേശം 15,000 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. എന്നാൽ, ഇന്ത്യയിൽ ആപ്പിൾ ഉപകരണങ്ങളുടെ ഉൽപ്പാദന ശേഷി വിപുലീകരിക്കുന്നതോടെ, അടുത്ത 18 മാസത്തിനുള്ളിൽ യൂണിറ്റുകളിലെ മൊത്തം ജീവനക്കാരുടെ എണ്ണം 70,000 കവിയാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഹോസ്റ്റലിന്റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കുന്നത്. തായ്വാനാണ് ഫോക്സ്കോണിന്റെ ആസ്ഥാനം.
Also Read: കാണാതായ യുവാവിന്റെ മൃതദേഹം പാമ്പാർ പുഴയിൽ നിന്ന് കണ്ടെടുത്തു
Post Your Comments