Latest NewsKeralaNews

ബയോമെട്രിക് പഞ്ചിംഗ്: ജനുവരി ഒന്നിന് മുമ്പ് നടപ്പാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും ഡയറക്ട്രേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുമ്പ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കി ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി. മാർഗനിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണം.

Read Also: ഇന്ത്യയെ വിമർശിച്ച് പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യം, തക്ക മറുപടിയുമായി വിദേശകാര്യമന്ത്രി: വിഡിയോ

ഓരോ വകുപ്പിലും ഒരു അഡീഷണൽ/ ജോയിന്റ് സെക്രട്ടറിയെ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ പഞ്ചിംഗ് നടപ്പാക്കുന്ന നടപടികൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തും. വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ പഞ്ചിംഗ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തും.

Read Also: വിവിധയിടങ്ങളിൽ താപനില കുറയും: അറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button