
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയുടെ മുന്നില്‍ ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ. ചിറക്കടവ് തെക്കേത്തുകവല എസ്ആര്‍വി ജംഗ്ഷനില്‍ ഇടശേരില്‍ അനീഷി(38)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : പത്തനംതിട്ടയില്‍ മൊഴി എടുക്കാൻ വിളിച്ചു വരുത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി
കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കൂട്ടിക്കല്‍ സ്വദേശിനിയായ സുജാതയെയും സഹോദരി സാലിയെയും റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ഇയാളുടെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന്, ഇയാള്‍ ബൈക്ക് നിര്‍ത്താതെ പോയി. പരിക്കേറ്റ സുജാത മരിച്ചു. സഹോദരി സാലി ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments