Latest NewsCinemaMollywoodNewsEntertainmentMovie Gossips

‘സെക്‌സിയായി മാത്രമേ ആ കഥാപാത്രത്തെ ചിത്രീകരിക്കാന്‍ സാധിക്കൂ, കംഫര്‍ട്ടബിള്‍ അല്ലേ’

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇരിപ്പിടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ കഥാപാത്രമാണ് മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിലെ പൂങ്കുഴലി. ആ കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചതിനെ കുറിച്ചാണ് ഐശ്വര്യ തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

‘പൂങ്കുഴലി സെക്സിയായ കഥാപാത്രമാണ്. ആ രീതിയിലെ ചിത്രീകരിക്കാന്‍ സാധിക്കൂ, ഐശ്വര്യ കംഫര്‍ട്ടബിള്‍ ആയിരിക്കില്ലേ എന്ന് മണി സാര്‍ ചോദിച്ചിരുന്നു. അദ്ദേഹം അത്തരമൊരു കഥാപാത്രത്തിന്റെ എല്ലാ സൗന്ദര്യത്തോടെയും ഷൂട്ട് ചെയ്യും എന്ന് ഉറപ്പുണ്ടായിരുന്നു. സെക്സി കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളിയാണ്. അത് വിജയിച്ചു എന്നതിന് തെളിവാണ് പ്രേക്ഷകര്‍ നല്‍കുന്ന സ്നേഹം,’ ഐശ്വര്യ പറഞ്ഞു.

‘പൈസയാണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’: സ്ത്രീ വിരുദ്ധ പരാമർശവുമായി സിപിഎം കൗണ്‍സിലര്‍

‘സ്വന്തം കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്ന പെണ്ണിനെയാണ് ബോള്‍ഡ് എന്നത് കൊണ്ട് സമൂഹം ഉദ്ദേശിക്കുന്നത്. ബോള്‍ഡ് പെണ്‍കുട്ടിയെന്ന് എടുത്ത് പറയുന്നതില്‍ നിന്നും ഒരു സാധാരണ കാര്യമായി പെണ്‍കുട്ടികളുടെ ബോള്‍ഡ്നെസ് മാറണം. സ്വന്തമായി അഭിപ്രായമുള്ള, സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നിയല്ല. സ്നേഹമില്ലാത്തവളല്ല. തന്റെ ബോള്‍ഡ് കഥാപാത്രങ്ങളെല്ലാം തന്റെ അഭിപ്രായത്തെ വിലമതിക്കുന്നതിനൊപ്പം കുടുംബത്തെ സ്നേഹിക്കുന്ന, ഭര്‍ത്താവിനെ സ്നേഹിക്കുന്ന, കാമുകനെ സ്നേഹിക്കുന്ന അലിവുള്ള സ്ത്രീകളായിരുന്നു,’ ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button