MollywoodLatest NewsCinema

അൽഫോൻസ് പുത്രന്റെ ചിത്രത്തിൽ കാളിദാസിനൊപ്പം തമിഴ് യുവനടൻ

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് മുഖ്യ വേഷത്തില്‍ എത്തുന്നു.ചിത്രത്തില്‍ സിദ്ധാര്‍ത്ഥിനൊപ്പം കാളിദാസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.ബോയ്സ്, രംഗ്ദേ ബസന്തി, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രശസ്തനായ സിദ്ധാര്‍ത്ഥിന്റെ രണ്ടാമത്തെ മലയാള ചിത്രമാണിത്.

ഒരേ സമയം മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയിലാണ് ആരംഭിക്കുന്നത്.
ചെന്നൈയില്‍ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ഇപ്പോള്‍ സംവിധായകന്‍ അല്‍ഫോണ്‍സ്.മലയാളത്തിലെ വന്‍ താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട് എന്നാണ് വാർത്തകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button