ബംഗളൂരു: കാമുകനില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് യുവനടി ഐശ്വര്യ രാജ്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോസിലൂടെ ശ്രദ്ധേയായ ‘ആഷ് മെലോ സ്‌കൈലര്‍’ എന്ന ഐശ്വര്യ രാജ് ‘ഭീമ’ എന്ന കന്നട സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തുകയാണ്. തന്റെ 21-ാം വയസില്‍ ഒരാളെ പ്രേമിച്ചതിനെയും തുടർന്ന് താന്‍ അനുഭവിക്കേണ്ടി വന്ന യാതനകളെയും കുറിച്ച് ഐശ്വര്യ തുറന്ന് പറഞ്ഞതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ഐശ്വര്യ രാജിന്റെ വാക്കുകൾ ഇങ്ങനെ;
അന്ന് തനിക്ക് 21 വയസ്, എന്താണ് ലോകം, സമൂഹം എന്നൊന്നും അറിയാത്ത പ്രായം. ആ പയ്യന്‍ നല്ലതായിരുന്നു. രാജകുമാരിയെ പോലെ എന്നെ ട്രീറ്റ് ചെയ്യാന്‍ തുടങ്ങി. പിന്നീടാണ് അവന് വേറെയും ബന്ധങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞത്.
വിട്ടുമാറാത്ത തലവേദന വില്ലനാകുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിയാം
ചോദിക്കാന്‍ ചെന്ന സമയത്ത് അവന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യപിച്ചതു കൊണ്ട് തല്ലുന്നതാണെന്ന് കരുതി ആദ്യം ക്ഷമിച്ചു. താന്‍ പ്രതികരിക്കാത്തതിനാല്‍ തന്നെ തല്ലുന്നത് അവന്‍ പിന്നീട് ഒരു ശീലമാക്കി. താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി നല്‍കാന്‍ അയാള്‍ തയ്യാറായില്ല. അങ്ങനെ ബ്രേക്കപ്പ് ആയി.
കുറച്ചു കാലത്തിന് ശേഷം അവന്‍ ഒരു ചാന്‍സ് കൂടി നല്‍കൂ എന്ന് പറഞ്ഞ് വിളിച്ച് കരഞ്ഞു. ആ കരച്ചിലില്‍ താന്‍ വീണു. പക്ഷെ രണ്ട് മാസങ്ങള്‍ക്ക് ശേഷം പീഡനം വീണ്ടും ആരംഭിച്ചു. അയാളുടെ സംതൃപ്തിയ്ക്ക് വേണ്ടി പീരിയഡ്സില്‍ ആയിരിക്കുമ്പോഴും തന്നെ അടിക്കുമായിരുന്നു.
വിവിധയിടങ്ങളിൽ താപനില കുറയും: അറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വയറിനിട്ട് ചവിട്ടിയും കുത്തിയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. സിഗരറ്റ് കുറ്റികൊണ്ട് തന്റെ കണ്ണില്‍ കുത്തി. പണം കൊടുക്കാതെയായപ്പോള്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തന്റെ അടുത്ത സുഹൃത്തിന് അയാള്‍ ഫോട്ടോ അയച്ചു കൊടുത്തു.
ആത്മഹത്യ അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല എന്ന് കരുതി. ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതാണ് താന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം. ആ സംഭവങ്ങള്‍ എല്ലാം തന്നെ കൂടുതല്‍ ശക്തയാക്കി. കരിയര്‍ പടുത്തുയര്‍ത്തുക എന്നതായിരുന്നു പിന്നെ തന്റെ ലക്ഷ്യം.
Post Your Comments